CinemaLatest NewsMollywoodNEWSWOODs

ബിജുമേനോൻ നായകനാകുന്ന ‘ആർക്കറിയാം’ ഏപ്രില്‍ 3ന്

ബിജു മേനോന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ആര്‍ക്കറിയാം’ ഏപ്രില്‍ 3ന് റിലീസിന്ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കേഷൻ കഴിഞ്ഞു. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ്. ടി കുരുവിളയും, ആഷിഖ് അബുവും ചേർന്നാണ്. മറ്റ് രണ്ട പ്രധാന കഥാപാത്രങ്ങളായി പാര്‍വ്വതി തിരുവോത്തും, ഷറഫുദ്ധീനും അഭിനയിക്കുന്നു.

റിട്ടയേഡ് കണക്ക് മാഷിന്റെ റോളില്‍ 73കാരന്റെ ഗെറ്റപ്പിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.

ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ഛ നിർവ്വഹിക്കുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും, ആര്‍ട്ട് ജ്യോതിഷ് ശങ്കറും നിർവ്വഹിക്കുന്നു. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button