ഷൂട്ടിങ്ങിൽ സ്വർണമെഡൽ സ്വന്തമാക്കി അജിത്. 46-ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് നാലു സ്വർണം അടക്കം ആറു മെഡലുകൾ അജിത് നേടിയത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി 900ത്തിലധികം ഷൂട്ടർമാർ മത്സരിച്ച ചാമ്പ്യൻഷിപ്പിലാണ് ചെന്നൈ റൈഫിൾ ക്ലബിനെ പ്രതിനിധീകരിച്ച് അജിത്ത് കുമാർ മത്സരത്തിൽ പങ്കെടുത്തത്. മെഡലുകൾ അണിഞ്ഞു നിൽക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
https://www.instagram.com/p/CMIM60HFJ6e/?utm_source=ig_web_copy_link
മാര്‍ച്ച് 2 മുതൽ മാര്‍ച്ച് 7 വരെയായിരുന്നു മത്സരം. ചെന്നൈ റൈഫിള്‍ ക്ലബ്ബിൽ നിന്നും അജിത്തിനെ കൂടാതെ സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥൻ, സുമീത് ഹര്‍കിഷൻദാസ് സാങ്‍വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരും മത്സരിച്ചിരുന്നു.
https://www.instagram.com/p/CMJbVp5BGo9/?utm_source=ig_web_copy_link
നാല് സ്വര്‍ണ്ണവും 2 വെള്ളിയുമാണ് അജിതും ടീമും സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്‍റര്‍ ഫര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാര്‍ഡേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡൽ കരസ്ഥമാക്കിയത്.
https://www.instagram.com/p/CMHr34lnQIs/?utm_source=ig_web_copy_link
സിനിമ തിരക്കുകളെല്ലാം മാറ്റിവച്ചാണ് താരം റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത്. ചെന്നൈയിലെ റൈഫിൾ ക്ലബിൽ അജിത് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
Post Your Comments