എനിക്ക് എന്തുകൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത് എന്ന് ഞാന്‍ ഓര്‍ക്കും: അഞ്ജലി നായര്‍

അതുകൊണ്ട് തന്നെയാണ് എന്നിലേക്ക് വരുന്ന ചെറുതും വലുതുമായ വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നത്

മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഞ്ജലി നായര്‍ എന്ന നടിക്ക് ഇപ്പോള്‍ മലയാള സിനിമ നടിയെന്ന നിലയില്‍ നല്‍കുന്നത് പ്രഥമ പരിഗണനയാണ്. വരാനിരിക്കുന്ന നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാനിരിക്കുന്ന അഞ്ജലി താന്‍ എന്തുകൊണ്ട് സിനിമയിലെ ചെറിയ റോളുകളും സ്വീകരിക്കുന്നു എന്നതിന് കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഉത്തരം പറയുകയാണ്.

“സിനിമയില്‍ നല്ല അവസരം കിട്ടാതെ പോയപ്പോഴൊക്കെ ഞാനും ചിന്തിച്ചിട്ടുണ്ട് എന്താണ് എനിക്ക് ആ വേഷം കിട്ടാതിരുന്നതെന്നും, ആ സിനിമയിലേക്ക് എന്താണ് എന്നെ വിളിക്കാതിരുന്നതെന്നുമൊക്കെ. സിനിമയുടെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത് അവര്‍ക്ക് നമ്മുടെ പേര് ഓര്‍മ്മ വരികയെന്നത് വലിയ കാര്യമാണ്. കിട്ടാതെ പോയതിലൊന്നും വിഷമിച്ചിട്ടു കാര്യമില്ലല്ലോ. അപ്പോള്‍ പിന്നെ വരുന്നത് ചെയ്യുക എന്നത് മാത്രമേയുള്ളൂ. ഇത് നമ്മുടെ ജീവിത മാര്‍ഗമാണ്. ഈ വരുമാനത്തില്‍ നിന്ന് ഒരു കുടുംബം നോക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് എന്നിലേക്ക് വരുന്ന ചെറുതും വലുതുമായ വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നത്. മികച്ച വേഷങ്ങള്‍ തന്നെ വേണമെന്നു വാശിപിടിച്ചു നില്‍ക്കാന്‍ കഴിയില്ലല്ലോ. നമ്മള്‍ ആക്ടീവായിരിക്കണം. സ്വയം മെച്ചപ്പെടുത്താനുമൊക്കെ ചെറിയ വേഷങ്ങള്‍ നമ്മളെ സഹായിക്കും”. അഞ്ജലി പറയുന്നു.

Share
Leave a Comment