സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം സക്കരിയ പുതിയ ചിത്രവുമായി എത്തുന്നു. ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നത്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്ന് സക്കരിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
സക്കരിയുടെ പുതിയ ചിത്രത്തില്‍ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയുടെ ടീമില്‍ ഉണ്ടായിരുന്നവരും ഉണ്ടാകുമെന്നാണ് സൂചന. മമ്മൂട്ടി ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല എന്നും സക്കരിയ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള ചിത്രവും വരുന്നുണ്ടെന്ന് സക്കറിയ പറഞ്ഞു.
നിലവില്‍ സക്കരിയ ആദ്യമായി നിര്‍മ്മിക്കുന്ന മോമോ ഇന്‍ ദുബായ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. നവാഗതനായ അമീന് അസ്ലമാണ് ‘മോമോ ഇന്‍ ദുബായ്’ സംവിധാനം ചെയ്യുന്നത്.
Post Your Comments