താന്‍ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ച ഒരു ടെലിവിഷന്‍ സീരിയലിന്റെ കഥ പറഞ്ഞു നടി അഞ്ജു പിള്ള തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന ശ്രീകുമാരന്‍ തമ്പിയുടെ ടെലിവിഷന്‍ സീരിയലാണ് മനസ്സില്ലാ മനസ്സോടെ ചെയ്തതെന്നും പക്ഷേ ആ സീരിയലില്‍ അഭിനയിച്ചത് കൊണ്ട് തനിക്ക് കിട്ടിയ വലിയ അംഗീകാരത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മഞ്ജു പിള്ള വ്യക്തമാക്കുന്നു.
“എന്നെ സിനിമയില്‍ കൊണ്ടുവരുന്നത് ശ്രീകുമാരന്‍ തമ്പി സാറാണ്. സാറിന്റെ ‘ശബരിമലയില്‍ തങ്കസൂര്യോദയം’ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം സാര്‍ എന്നെ ഒരു സീരിയലില്‍ അഭിനയിക്കാന്‍ വിളിച്ചു. ഗസ്റ്റ് റോള്‍ ആയിരുന്നു. ആ സമയത്ത് എന്റെ ഈഗോ കാരണം ഞാന്‍ ആ റോള്‍ സ്വീകരിക്കാതെ മടിച്ചു നിന്നു. തുടക്കം തന്നെ ചെറിയ വേഷങ്ങള്‍ ചെയ്‌താല്‍ വലിയ റോള്‍ തേടി വരില്ല എന്ന ഈഗോ. അങ്ങനെ ആ വേഷം നിരസിക്കാമെന്ന് തീരുമാനമെടുത്തപ്പോള്‍ തമ്പി സാര്‍ എന്നെ നിര്‍ബന്ധിച്ചു. ‘നല്ല വേഷമാണ് നീ വന്നു ചെയ്യാന്‍ പറഞ്ഞു’. എന്നിലെ നടിയെ തമ്പി സാറിനു വലിയ ഇഷ്ടമാണ്. എന്റെ ഗുരു എന്ന നിലയ്ക്ക് തമ്പി സാര്‍ പറഞ്ഞതിനാല്‍ ആ വേഷം ഞാന്‍ സ്വീകരിച്ചു. അതൊരു കള്ളസാക്ഷി പറയുന്ന കഥാപാത്രമായിരുന്നു. ചെറിയ വേഷം ആണെങ്കില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ട്. ഞാന്‍ വേണ്ടെന്നു വച്ച് പോകാതിരുന്ന ആ സീരിയല്‍ എനിക്ക് വലിയ ഒരു അഭിനന്ദനം സമ്മാനിക്കുകയും ചെയ്തു. അതിന്റെ ചിത്രീകരണത്തിനിടെ തമ്പി സാര്‍ എന്നോട് വന്നു പറഞ്ഞു. ‘നീ ഭാവിയിലെ കെ.പി.എ.സി ലളിത ആണെന്ന്, ഒരിക്കലും നായിക നടിയായി മാത്രം നില്‍ക്കാന്‍ ശ്രമിക്കരുത്, സകുമാരിയമ്മയെ പോലും ലളിതാമ്മയെ പോലെയും എന്നും സിനിമയില്‍ നിലനില്‍ക്കണമെന്ന്’ പറഞ്ഞു”.
Post Your Comments