ആദായനികുതി വകുപ്പിന്റെ റെയ്ഡുകളൊക്കെ നേരിടേണ്ടി വന്നതിനാൽ ഇനി താൻ അത്ര വിലകുറഞ്ഞയാളല്ലെന്ന് ബോളിവുഡ് താരം തപ്സി പന്നു. ഇതിലൂടെ നടി കങ്കണയ്ക്കെതിരെ പരോക്ഷമായ പരിഹാസം നടത്തുകയായിരുന്നു തപ്സി. കങ്കണയുടെ വിലകുറഞ്ഞ കോപ്പിയാണ് തപ്സി എന്ന് മുമ്പ് കങ്കണയുടെ സഹോദരി രംഗോലി പരഹസിച്ചിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് തപ്സി കങ്കണയ്ക്കെതിരെ പരോക്ഷമായി ട്വീറ്റ് ചെയ്തത്. ട്വീറ്റിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ പരിഹസിക്കാനും തപ്സി മറന്നില്ല.
മൂന്നുദിവസം നീണ്ടുനിന്ന തെരച്ചിലിൽ മൂന്ന് കാര്യങ്ങൾ കണ്ടെത്താനായിരുന്നു ശ്രമം.
1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനലവധി അടുത്തല്ലോ.
2. ഞാൻ സ്വീകരിച്ചെന്ന് പറയുന്ന അഞ്ച് കോടി രൂപയുടെ കണക്ക്, എന്നെ കുരുക്കാനും ഭാവിയിൽ എനിക്ക് എതിരെ പ്രയോഗിക്കാനും ഉള്ളത്.
3.ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം ഞാനറിഞ്ഞ 2013 ൽ നടന്നെന്ന് പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.
പാരീസിൽ തനിക്ക് ബംഗ്ലാവ് ഇല്ലെന്നും, അഞ്ചുകോടി രൂപയുടെ രസീത് റെയ്ഡിൽ പിടിച്ചെടുത്തിട്ടില്ലെന്നും, 2013ൽ തന്റെ വീട്ടിലോ, സ്ഥാപനങ്ങളിലോ റെയ്ഡ് നടന്നിട്ടില്ലെന്നുമാണ് തപ്സി പോസ്റ്റുകൊണ്ട് അർത്ഥമാക്കുന്നത്.
എന്നാൽ, ഇതിന് മറുപടിയായി, തപ്സി വിലകുറഞ്ഞ വ്യക്തിയായി തന്നെ തുടരുമെന്നും, കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് പുറത്തുവന്ന പ്രകാരം കുറ്റസമ്മതം നടത്താൻ തയ്യാറല്ലെങ്കിൽ കോടതിയിൽ പോകണമെന്നും കങ്കണയും സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments