CinemaGeneralMollywoodNEWS

ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു, വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു: തന്‍റെ ജീവിത നായകനെക്കുറിച്ച് സുനിത

അപ്പോഴൊക്കെ കല്യാണം കഴിക്കാന്‍ പോകുന്നതിന്‍റെ ആവേശത്തിലായിരുന്നു ഞാന്‍

ഒരു കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം  തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായും സിദ്ധിഖ്, ജഗദീഷ് തുടങ്ങിയ നടന്മാരുടെ നായികയായും മുഖ്യധാര സിനിമയില്‍  തിളങ്ങി നിന്ന നടിയാണ് സുനിത. സിബി മലയില്‍ സംവിധാനം ചെയ്ത ‘കളിവീട്’ എന്ന സിനിമയോട് കൂടി മലയാള സിനിമയോട് ബൈ പറഞ്ഞ സുനിത വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തന്റെ വിശേഷങ്ങളുമായി തന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പഴയകാല ഹിറ്റ് നായിക മനസ്സ് തുറന്നത്.

സുനിതയുടെ വാക്കുകള്‍

“കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അപ്പോഴൊക്കെ കല്യാണം കഴിക്കാന്‍ പോകുന്നതിന്‍റെ ആവേശത്തിലായിരുന്നു ഞാന്‍. ജീവിതം പുതിയൊരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്‍റെ ത്രില്‍. സിനിമയും രാജും എന്‍റെ ജീവിതത്തിലേക്ക് വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്‍റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു.  രാജ് ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മകന്‍ ശശാങ്ക് കോളേജില്‍ മൂന്നാം വര്‍ഷ ഡബിള്‍ ഗ്രാജ്വേഷന്‍ ചെയ്യുന്നു. സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ പോലെ രാജിന് ഞാനൊരു പാവവും ലോലയുമായ ഭാര്യയാണ്”. സുനിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button