BollywoodGeneralLatest NewsNEWS

സോനു സൂദിന്റെ പേരിൽ ഹോം ലോൺ തട്ടിപ്പ് ; സംഘത്തെ വിളിച്ച് താക്കീത് നൽകി താരം

ഹോം ലോൺ വാഗ്ദാനം ചെയ്താണ് ആളുകൾ തട്ടിപ്പ് നടത്തിയത്

മുംബൈ : ബോളിവുഡ് നടൻ സോനു സൂദിന്റെ പേരിൽ ഹോം ലോൺ തട്ടിപ്പ്. സംഭവം പുറത്തറിഞ്ഞതോടെ തട്ടിപ്പ് സംഘത്തെ വിളിച്ച് താക്കീത് നൽകി താരം. ഹോം ലോൺ വാഗ്ദാനം ചെയ്താണ് ആളുകൾ തട്ടിപ്പ് നടത്തിയത്.

സോനു തട്ടിപ്പ് സംഘത്തെ ഫോണിൽ വിളിച്ച് ലോൺ വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. അവർ ലോൺ നൽകാമെന്നും ചെറിയ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുമെന്നും പറഞ്ഞു. അതോടെ താരം സ്വയം വെളിപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തി പാവങ്ങളെ കഷ്ടപ്പെടുത്തരുതെന്നും ജോലി ആവശ്യമുണ്ടെങ്കിൽ തന്നെ സമീപിക്കാനും സോനു തട്ടിപ്പ് സംഘത്തെ അറിയിച്ചു.

ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള പ്രവൃത്തികൾ നടക്കുന്നത് എന്ന് സോനു പറയുന്നു. ഇതിന് മുൻപ് ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ സോനു പരാതി നൽകിയിരുന്നു. ഈ സംഘത്തിന്റെ വിവരങ്ങളും താരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്നവർ ഏറെയാണെന്നും അവരുടെ കെണിയിൽ വീഴാതെ സൂക്ഷിക്കാനും താരം എല്ലാവരോടും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button