ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിതം പറയുന്ന സൈന മാർച്ച് 26 ന് തിയേറ്ററുകളിലെത്തുന്നു. ബോളിവുഡ് താരസുന്ദരി പരിനീതി ചോപ്രയാണ് ചിത്രത്തിൽ സെെനയുടെ വേഷം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച കായിക താരത്തിന്റെ യഥാർത്ഥ കഥയാണ് സെെനയിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ അമോൽ ഗുപ്ത പറഞ്ഞു.
ടി സീരിസിന്റെ ബാനറിൽ ഭൂഷൺകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം- സത്യജിത് പാണ്ഡെ.
ശ്രദ്ധ കപൂറിനെയായിരുന്നു ചിത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത്. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ശ്രദ്ധ ഇതിനു വേണ്ടി നടത്തിയത്. ‘സൈന’യ്ക്കായി കഴിഞ്ഞ സെപ്തംബർ മുതൽ ഒരു കോച്ചിനു കീഴിൽ ശ്രദ്ധ കഠിനമായ ബാഡ്മിന്റൺ പരിശീലനം ആരംഭിച്ചിരുന്നു. ചിത്രത്തിൽ ശ്രദ്ധയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷാൻ നഖ്വിയും ബാഡ്മിൻൺ പരിശീലിച്ചിരുന്നു. ശ്രദ്ധയെ വച്ച് ചിത്രീകരണവും ആരംഭിച്ചുവെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ വന്നപ്പോൾ താരം പിന്മാറുകയും പരിണീതിയെ പരിഗണിക്കുകയുമായിരുന്നു.
ബാകർ ബാനർ ജി സംവിധാനം ചെയ്യുന്ന സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രമാണ് പരിനീതിയുടേതായി റിലീസിനൊരുങ്ങുന്നത്. അർജുൻ കപൂറാണ് ചിത്രത്തിലെ നായകൻ.
Post Your Comments