ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നടനാണ് വിക്കി കൗശല്‍. പാക്കിസ്ഥാന് എതിരെ ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായിരുന്ന ചിത്രമായിരുന്നു ‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’. ചിത്രം വൻ വിജയമായിരുന്നു.
ഇപ്പോൾ കശ്മീരിലെ ഉറി ബേസ് ക്യാമ്പ് വിക്കി കൗശല്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ ഷെയര്‍ ചെയ്തിരിക്കുന്നത്. മഹത്തായ സായുധ സേനയുമായി സഹവസിക്കാൻ കിട്ടിയ അവസരം തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും വിക്കി കൗശല്‍ പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
എന്നെ കശ്മീരിലെ ഉറി ബേസ് ക്യാമ്പിലേക്ക് ക്ഷണിച്ചതിന് ഇന്ത്യൻ സൈന്യത്തിന് എന്റെ ഹൃദയംഗമമായ നന്ദി. വളരെ ഊഷ്മളതയും അതിശയകരവുമായ കഴിവുള്ള നാട്ടുകാരോടൊപ്പം മനോഹരമായ ഒരു ദിവസം ചെലവഴിക്കാൻ എനിക്ക് അവസരം നൽകിയതിന് നന്ദി. നമ്മുടെ മഹത്തായ സായുധ സേനയുമായി സഹവസിക്കുന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും വിക്കി കൗശല്‍ പറയുന്നു.
ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് വിക്കി കൗശല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി ഉദ്ധം സിംഗിന്റെ കഥ പറയുന്ന സര്‍ദാര്‍ ഉദ്ധം സിംഗാണ് വിക്കി കൗശലിന്റേതായി റിലീസ് ചെയ്യാനുള്ള സിനിമ.
Post Your Comments