ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാല ആരംഭിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്ക തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. എന്നോടൊപ്പം വളര്‍ന്ന രുചികള്ക്കൊരിടം എന്ന് കുറിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
പ്രമുഖ ഷെഫ് ഹരി നായിക്ക് ആണ് ഈ ഭക്ഷണശാലയില്‍ രുചിമേളം ഒരുക്കുന്നത്.
രുചികരവും പുതുമയുള്ളതുമായ മെനു ഇദ്ദേഹം തയ്യാറാക്കിയെന്നാണ് പ്രിയങ്ക പറയുന്നത്.
https://www.instagram.com/p/CMFiW3uDJvd/?utm_source=ig_web_copy_link
ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ സോന പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നത്. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് നടത്തിയ പൂജയുടെ ചിത്രങ്ങളും പ്രിയങ്ക പുറത്തുവിട്ടിട്ടുണ്ട്. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് സോന ആരംഭിക്കുന്നതില്‍ പ്രിയങ്കയുടെ പങ്കാളി.
Post Your Comments