
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. നടനും ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തോടെയാണ് മേഘ്ന വാർത്തകളിൽ നിറഞ്ഞത്. അടുത്തിടെയാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. അത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ പുനര്ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്.
ഫെബ്രുവരി 14 നായിരുന്നു മേഘ്ന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള മറ്റൊരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. ഫോട്ടോ എടുക്കാൻ പെട്ടെന്ന് അവൻ തയ്യാറായില്ല എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് മേഘ്ന രാജ് പറയുന്നു.
https://www.instagram.com/p/CMHJjuWLKiN/?utm_source=ig_web_copy_link
എല്ലാ ദിവസവും ഞായറാഴ്ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ. ഞങ്ങൾ ചില രഹസ്യങ്ങളും പങ്കിടുന്നു. പറയാൻ മറന്നുവെന്ന് ഒരു സസ്പെൻസും വയ്ക്കുന്നു മേഘ്ന രാജ്. മകനുമൊത്തുള്ള ഫോട്ടോയും മേഘ്ന രാജ് തന്നെ ഷെയര്‍ ചെയ്തിരിക്കുന്നു. ആദ്യം അവൻ ഫോട്ടോയ്ക്ക് തയ്യാറായില്ല, എങ്കിലും ഞാൻ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്ന രാജ് പറയുന്നത്. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും മേഘ്ന കുറിച്ചു.
Post Your Comments