CinemaGeneralMollywoodNEWS

ഭാര്യ പ്രിയയോട് രഹസ്യമാക്കി വച്ചിട്ടാണ് സിനിമയിലെ ആ സീന്‍ ചെയ്തത്: കുഞ്ചാക്കോ ബോബന്‍

അവള്‍ അത് ചെയ്യാന്‍ എന്നെ സമ്മതിക്കില്ല

കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ സിനിമാ ജീവിതത്തിലും ഭാര്യ പ്രിയയുടെ പങ്ക് വളരെ വലുതാണ്.‌ തനിക്ക് ഒരു സാഹസിക സീന്‍ ഒരു സിനിമയില്‍ ഉണ്ടെങ്കില്‍ അത് ചെയ്യാന്‍ അനുവദിക്കാത്ത തന്റെ ഭാര്യയെക്കുറിച്ച് തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബന്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ‘രാമന്‍റെ ഏദന്‍തോട്ടം’ എന്ന സിനിമയിലെ ഒരു സീന്‍ ചെയ്തപ്പോള്‍ ഭാര്യ പ്രിയയുടെ അടുത്ത് രഹസ്യമാക്കി വച്ചിട്ടാണ് താന്‍ ആ സീന്‍ ചെയ്തതെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

“രാമന്‍റെ ഏദന്‍തോട്ടം എന്റെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. അതില്‍ ഒരു സീനുണ്ട്. ഞാന്‍ ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന മരത്തിന്റെ മുകളില്‍ വലിഞ്ഞു കയറുന്ന രംഗം. ഞാന്‍ ആ സീന്‍ ചെയ്തത് എന്‍റെ ഭാര്യ പ്രിയയോട് പറയാതെയാണ്. അതിനു ഒരു കാരണമുണ്ട്. സിനിമയില്‍ എനിക്ക് എന്തെങ്കിലും അപകടകരമായ സീന്‍ ഉണ്ടെന്നു അറിഞ്ഞാല്‍ പുള്ളിക്കാരി ബഹളം വയ്ക്കും. അവള്‍ അത് ചെയ്യാന്‍ എന്നെ സമ്മതിക്കില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും ‘രാമന്‍റെ ഏദന്‍തോട്ടം’ എന്ന സിനിമ ചെയ്തപ്പോള്‍ അത് ഞാന്‍ അവളില്‍ നിന്ന് മറച്ചു വച്ചാണ് അങ്ങനെയൊരു സീന്‍ ചെയ്തത്”. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button