
അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ’ വരെ എന്ന ചിത്രത്തില്‍ നടന് ജോയ് മാത്യുവും അഭിനയിക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് സംവിധായകൻ പുറത്തുവിട്ടത്. ഇപ്പോഴിതാ ജോയ് മാത്യുവിന് നേരെ സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
ജോയ് മാത്യു ‘ചാണകസംഘി’യായി മാറിയെന്നും ഇയാളുടെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായെന്നുമാണ് ഉയരുന്ന വിമർശനം. ജോയ് മാത്യു, ചിത്രത്തിൽ പ്രധാന വേഷം ചെയ്യുമെന്ന് അലി അക്ബർ തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചിരുന്നത്. ഏകദേശം നാല് ദിവസത്തോളമായി ജോയ് മാത്യു സെറ്റിലെത്തിയിട്ടെന്നും അലി അക്ബര്‍ പറഞ്ഞു.
അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ് വയനാട്ടില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയാവുന്നത് തമിഴ് നടന് തലൈവാസല്‍ വിജയ്യാണ്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
Post Your Comments