GeneralLatest NewsMollywoodNEWS

ഇന്ത്യ ഭരിക്കേണ്ടത് കോൺഗ്രസ്, ഇല്ലെങ്കിൽ രാജ്യം വലിയ പതനത്തിലേക്ക് വീഴും ; ധര്‍മ്മജന്‍

ഏറ്റവും ഇഷ്ടമുള്ള നേതാവ് ലീഡര്‍ കെ. കരുണാകരന്‍ സാര്‍ ആയിരുന്നുവെന്നും ധര്‍മ്മജന്‍

കൊച്ചി : ഇന്ത്യയുടെ ഭരണം എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന്റെ കരങ്ങളിലേക്ക് എത്തണമെന്നും ഇല്ലെങ്കിൽ രാജ്യം വലിയ വിപത്തിലേക്ക് പോകുമെന്ന് നടനും നടൻ ധര്‍മ്മജന്‍. നമ്മുടേത് ഒരു മതേതര രാഷ്ട്രമാണെന്നും അതിനനുസരിച്ചുള്ള പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ സംഘടനയാവണം ഇന്ത്യ ഭരിക്കേണ്ടതെന്നും അതിന് സാധിച്ചില്ലെങ്കില്‍ നമ്മുടെ രാജ്യം വലിയ പതനത്തിലേക്ക് വീഴുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

മതേതര സര്‍ക്കാരുണ്ടാക്കാന്‍ കെൽപ്പുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂവെന്നും ധര്‍മ്മജന്‍ പറഞ്ഞു. കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലലാണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ത്യയുടെ ഭരണം തിരിച്ച് കിട്ടിയാല്‍ ആരാവും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കൂടാതെ മലയാളികളടക്കം പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കാവുന്ന സമുന്നതരായ എത്രയോ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്നായിരുന്നു ധര്‍മ്മജന്റെ മറുപടി. മാതൃകയാക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി സാറും രമേശ് ചെന്നിത്തല സാറും തനിക്ക് ഏറെ അടുപ്പവും ഇഷ്ടവുമുള്ള നേതാക്കളാണെന്നും പക്ഷേ അവരെക്കാളൊക്കെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് ലീഡര്‍ കെ. കരുണാകരന്‍ സാര്‍ ആയിരുന്നുവെന്നും ധര്‍മ്മജന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button