ലോക പ്രശസ്തമായ ഇ.എം.ഐ. മ്യൂസിക് വേൾഡ് വൈഡിന്റെ പ്രഥമ ചെയർമാനും കാപ്പിറ്റൽ റെക്കോഡ്സിന്റെ പ്രതാപകാലത്തെ സാരഥിയുമായിരുന്ന വിജയഭാസ്കർ മേനോൻ (86) അന്തരിച്ചു. കാലിഫോർണിയ ബെവെർലി ഹിൽസിലെ വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
1934-ൽ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം, ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ(എച്ച്.എം.വി.)യിലൂടെയാണ് സംഗീതവ്യവസായ രംഗത്തെത്തുന്നത്.1971-ൽ ലോസ് ആഞ്ജലിസിലെത്തിയ അദ്ദേഹം 1978-ലാണ് ഇ.എം.ഐ. ചെയർമാനാകുന്നത്. സംഗീതലോകത്തെ സംഭാവനകൾക്കുള്ള അംഗീകാരമായി ഐ.എഫ്.പി.ഐ. ‘മെഡൽ ഓഫ് ഓണർ’ നൽകി ആദരിച്ചു. 1971-1990 വരെ അമേരിക്കൻ റെക്കോഡിങ് ഇൻഡസ്ട്രി അസോസിയേഷൻ (ആർ.ഐ.എ.എ.) ഡയറക്ടറുമായിരുന്നു.
Post Your Comments