കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ, ജീവിതത്തിലേക്ക് കൂട്ടായി ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് ഇരുവരും. ബാലു വർഗീസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്ന താരത്തിന്റെ വിശേഷങ്ങളാണ് പങ്കുവെയ്ക്കുന്നത്.
അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ താന്‍ ആദ്യം ഒന്ന് നടുങ്ങിയെന്നും സിനിമയില്‍ കാണുന്ന പോലെയൊന്നും ആയിരുന്നില്ലെന്നുമാണ് ബാലു പറയുന്നത്.
‘അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഞാനൊന്നു നടുങ്ങി. സിനിമയില്‍ കാണുന്ന പോലെയായിരുന്നില്ല. ഒരു ഞെട്ടലില്‍ കുറച്ചു നേരം നിന്നു. ഇപ്പോള്‍ ആകാംഷയും സന്തോഷവും കൂടിക്കൂടി വരികയാണ്. ഇപ്പോള്‍ കുഞ്ഞിനെ കുറിച്ചുമാത്രമാണ് സംസാരം. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്തിലൂടെയാണ് തങ്ങളുടെ യാത്ര. പുറത്തുപോവുമ്പോൾ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങുന്നു. ‘- ബാലു വര്‍ഗീസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് യാത്ര. വിവാഹശേഷം ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഗേള്‍ഫ്രണ്ട് ഭാര്യയായി എന്നതാണ് ആകെ ഉണ്ടായ മാറ്റം. ഒരു പദവി മാറ്റം. ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നല്ല കഥാപാത്രം വന്നാല്‍ ഇനിയും അഭിനയിക്കും. കല്യാണം കഴിഞ്ഞ് ഇനി അഭിനയം വേണ്ട എന്നു പറയുന്ന ഭര്‍ത്താവല്ല ഞാന്‍’,- ബാലു വര്‍ഗീസ് പറയുന്നു.
ഇതിനൊപ്പം ബാലു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓപ്പറേഷന് ജാവ തിയ്യേറ്ററില്‍ നിറഞ്ഞോടുന്നതിന്റെ സന്തോഷത്തിലുമാണ് ഇരുവരും. ചിത്രം മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ചിത്രത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ബാലു പറഞ്ഞു. ഓപ്പറേഷന് ജാവയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബാലുവിന്റെ വിവാഹം നടന്നത്.
നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
Post Your Comments