വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുറി ബാലകൃഷ്ണ. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ അടി കൊണ്ടയാൾ പ്രതികരണവുമായി രംഗത്തെത്തി. അടി കൊണ്ടതിൽ തനിക്ക് പരാതിയില്ലെന്നും, അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നുവെന്നും ആരാധകൻ പറഞ്ഞു.
”താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം എന്നെ തള്ളിമാറ്റിയത്. ഞങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു- അയാള്‍ പറഞ്ഞു”.
നേരത്തെയും പൊതുവിടങ്ങളില്‍ അതിവൈകാരിത പ്രതികരണങ്ങളിലൂടെ ബാലകൃഷ്ണ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അടുത്തിടെ സെല്‍ഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Post Your Comments