ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച മിനിസ്ക്രീന്‍ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഭാഷാശൈലിയും അവതരണത്തിലെ വ്യത്യസ്തതയുമാണ് ലക്ഷ്മിയെ വേറിട്ടുനിര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍കൊണ്ട് ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ള ലക്ഷ്മി ഇപ്പോൾ തന്റെ ശരീര സൗന്ദര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ്.
എന്നെ പ്രേക്ഷകര്‍ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടന്‍ ലുക്കിലാണ്. അതുകൊണ്ടു ഓവര്‍ മേക്കപ്പ് ഒഴിവാക്കുമെന്ന് താരം പറയുന്നു . കൂടാതെ തന്റെ സൗധര്യം സംരക്ഷിക്കുന്ന ടിപ്സും താരം പങ്കുവെച്ചു.
ലക്ഷ്മിയുടെ വാക്കുകൾ
ബ്യൂട്ടി പാര്‍ലറില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കേ പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീന്‍ അപ്, ഫേഷ്യലുകള്‍ ഒന്നും ചെയ്യാറില്ല. ഷൂട്ടിനു വേണ്ടി മുടിയില്‍ കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നതിനാല്‍ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടില്‍ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂര്‍ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്.
കറ്റാര്‍വാഴ പള്‍പ്പിനൊപ്പം കുറച്ച് അരിപ്പൊടി അല്ലെങ്കില്‍ റവ ചേര്‍ത്തു മുഖത്തു സ്ക്രബ് ചെയ്യും. ശേഷം കറ്റാര്‍ വാഴയും തേനും ചേര്‍ന്ന പായ്ക്ക് പുരട്ടും. 15 മിനിറ്റ് കഴിഞ്ഞ് ഇതു കഴുകും. കടലമാവും അരിപ്പൊടിയും കസ്തൂരിമഞ്ഞളും തൈരും യോജിപ്പിച്ചു മുഖത്തു പുര ട്ടാന്‍ അമ്മ പറയാറുണ്ട്. തൈരു പുരട്ടുമ്പോൾ മുഖത്തു കുരു വരുന്നവര്‍ക്ക് പകരം റോസ് വാട്ടര്‍ ഉപയോഗിക്കാം, ലക്ഷ്മി പറഞ്ഞു.
Post Your Comments