25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങി വിപിന്‍ ആറ്റ്‌ലിയുടെ “മ്യൂസിക്കല്‍ ചെയര്‍”. ഏഷ്യയിലെ മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിന് നല്‍കുന്ന നെറ്റ്പാക്ക് പുരസ്‌കാരവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവുമാണ് മ്യൂസിക്കല്‍ ചെയര്‍ നേടിയത്. മനുഷ്യന്‍റെ ബോധ-അബോധ മനസിനെ നിരന്തരം അലട്ടുന്ന മരണഭയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.
Read Also: മമ്മൂട്ടി ചിത്രത്തിനേക്കാൾ മുൻഗണന ലഭിക്കുന്നത് മോഹൻലാലിൻറെ സിനിമയ്ക്ക് ; സംവിധായകൻ സതീഷ്
മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്‍റെ കഥയാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മാര്‍ട്ടിനുള്ളതിനാല്‍ മരണഭയം എപ്പോഴും മാര്‍ട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്‍റെ കാരണം തേടിയുള്ള മാര്‍ട്ടിന്‍റെ യാത്രയാണ് “മ്യൂസിക്കല്‍ ചെയറി”ന് പ്രമേയമാകുന്നത്.
Read Also: കിട്ടുന്നത് മുഴുവൻ മുതിർന്ന വേഷങ്ങൾ, ശരിക്കും എന്റെ പ്രായം ഇതാണ് ; തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി
കോവിഡ് കാലത്ത് മലയാളത്തില്‍ ടിക്കറ്റ് വെച്ച് ആദ്യമായി ഒ.ടി.ടി റിലീസ് ചെയ്ത ചിത്രമായിരുന്നു മ്യൂസിക്കല്‍ ചെയര്‍. മെയിന്‍ സ്ട്രീം ടി വി ആപ്പിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ 17000 ടിക്കറ്റുകള്‍ വിറ്റു പോയെന്നാണ് സംവിധായകൻ പറഞ്ഞത്.
Post Your Comments