തിരുവനന്തപുരം: മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. ഇപ്പോഴിതാ ഇരുവരുടെയും സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെയ്ക്കുകയാണ് തീയറ്റർ ഉടമയും സംവിധായകനും നിർമ്മാതാവുമായ സതീഷ് കുറ്റിയിൽ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസ്ചെയ്താൽ മോഹൻലാലിന്റെ ചിത്രങ്ങൾക്കാണ് മുൻഗണന ലഭിക്കുകയെന്ന് സതീഷ് പറയുന്നു.
മറ്റു താരങ്ങളേക്കാൽ ഇപ്പോഴും സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾക്കാണ് തീയേറ്ററുകൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ ഒരു സിനിമവന്നാൽ അതിനു തന്നെയല്ലെ മുൻഗണന നൽകുന്നത്. ലൂസിഫറും പുലിമുരുകനും കോടികൾ കളക്ട് ചെയ്തു. മറ്റ് താരങ്ങളുടെ ചിത്രങ്ങൾക്ക് ഒരു പരിധിയുണ്ടെന്നും സതീഷ് അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരുമിച്ചാണ് റിലീസ് ചെയ്യുന്നതെങ്കിൽ മുൻഗണന മോഹൻലാലിനു തന്നെയായിയിരിക്കും, സതീഷ് പറയുന്നു.
മമ്മൂട്ടിയുടെ ചിത്രം നല്ലതാണെങ്കിലേ കാണാൻ ആളുണ്ടാകൂ. മമ്മൂട്ടിയായതുകൊണ്ട് മലബാറിലുളളവർ സിനിമകാണുമെന്ന് കരുതുന്നില്ലെന്നും സതീഷ് അഭിപ്രായപ്പെട്ടു.
Post Your Comments