തന്റെ ചിത്രം വെച്ച് വ്യാജ പോസ്റ്റര്‍ അടിച്ച സിനിമ നിര്‍മാണ കമ്പനിക്കെതിരെ പൊലീസിനെ സമീപിച്ച് ബോളിവുഡ് നടന് സുനില്‍ ഷെട്ടി. അനുവാദമില്ലാതെ തന്റെ പടം ഉപയോഗിച്ച് പോസ്റ്റര്‍ ഇറക്കുകയും, സിനിമയില്‍ താൻ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും, പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സുനില്‍ ഷെട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടാതെ തന്റെ പേര് ഉപയോഗിച്ച് നിര്‍മാണ കമ്പനി ആളുകളില്‍ നിന്ന് പണം ആവശ്യപ്പെടുകയാണെന്നും താരം വ്യക്തമാക്കി. നിര്‍മാണക്കമ്പനി തട്ടിപ്പു കാരാണെന്നാണ് സുനിൽ ഷെട്ടി പറയുന്നത്.
Post Your Comments