എനിക്ക് ലിവര്‍ സിറോസിസ് വന്നത് മദ്യപാനം കൊണ്ടല്ല: തനിക്ക് രോഗം വരാനുണ്ടായ കാരണത്തെക്കുറിച്ച് സലിം കുമാര്‍

കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ചു വര്‍ത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാന്‍

തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും തുറന്നു പറയുകയാണ് നടന്‍ സലിം കുമാര്‍. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സലിം കുമാര്‍ വ്യക്തമാക്കുന്നു.

“ഞാന്‍ ജീവിക്കുന്നത് ജനിച്ചത് കൊണ്ടല്ലേ. അത് പോലെയാണ് അസുഖ കാലവും. എത്ര നന്നായി നോക്കിയാലും ഒരു ദിവസം പോകേണ്ടി വരും. കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ചു വര്‍ത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാന്‍. അസുഖം വന്നാല്‍ മാത്രം അല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാന്‍ തീരുമാനിച്ചാല്‍ അത് നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും. ചില വ്യക്തികള്‍ അസുഖം ഭേദമായി വരുമ്പോള്‍ ‘മരണത്തെ തോല്‍പ്പിച്ചു ഇതാ കടന്നുവന്നിരിക്കുന്നു’ എന്നൊക്കെ മാധ്യമങ്ങള്‍ വാഴ്ത്തുന്നത് കണ്ടിട്ടുണ്ട്. ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ കഴിയുന്നത്. ഏതു സമയത്തും മനുഷ്യന് മരിക്കാം. ലിവര്‍ സിറോസിസ് എനിക്ക് പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്ത് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. ആളുകള്‍ പറയും അമിത മദ്യപാനമാണ് കാരണമെന്ന്. എന്‍റെ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്ത ആളാണ്”. സലിം കുമാര്‍ പറയുന്നു.

Share
Leave a Comment