BollywoodGeneralLatest NewsMovie GossipsNEWSSocial Media

കണ്ടെത്താൻ ശ്രമിച്ചത്​ മൂന്നു കാര്യങ്ങൾ, അതിൽ ഒന്ന് എന്റെ ബംഗ്ലാവിന്റെ താക്കോൽ ; പരിഹസിച്ച്‌​ തപ്​സി പന്നു

കേന്ദ്രസര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് തപ്‌സി പന്നു

മുംബൈ: മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ്​ റെയ്ഡിൽ പ്രതികരിച്ച് നടി തപ്​സി പന്നു. തന്റെ വസതിയിൽ നടന്ന റെയ്ഡിനെ പരിഹസിച്ചുകൊണ്ടായിരുന്നു തപ്സി രംഗത്തെത്തിയത്. മൂന്ന് ദിവസത്തെ കഠിന പരിശോധനയില്‍ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നാണ് തപ്‌സി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ..

2. ഞാന്‍ നിഷേധിച്ചുവെന്ന കാരണത്താല്‍ എന്നെ ഫ്രെയിം ചെയ്യാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീതി

3. ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം ഞാനറിഞ്ഞ 2013ല്‍ ഞാന്‍ നേരിട്ടുവെന്ന പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.

എന്നിങ്ങനെ തനിക്ക് നേരെയുണ്ടായ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന തരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് താപ്‌സി ട്വീറ്റ് ചെയ്തത്.

മാര്‍ച്ച് മൂന്നിനാണ് തപ്‌സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും ഇന്‍കംടാക്‌സ് റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button