തന്റെ പ്രിയ പത്നി ദേവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഗാന രചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. രോഗകാലത്ത് തന്റെ വലം കൈ ആയി കൂടെയുണ്ടായിരുന്ന തന്റെ ഭാര്യയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇന്ന് പലരും വിവാഹ ജീവിതത്തെ നിസ്സാരമായി കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പങ്കുവയ്ക്കുന്നു.
“അതെ അന്നും ഇന്നും ഉപ്പിന്‍റെ പോലും വിലയറിയാത്ത ആളാണ് ഞാന്‍. ദേവിയാണ് എന്‍റെ അസാനിധ്യത്തില്‍ കുടുംബത്തെ നയിച്ചത്. രണ്ടു ആണ്‍ മക്കളെ വളര്‍ത്തിയതും നേര്‍വഴിക്ക് നടത്തിയെതുമാല്ലം അവളുടെ കഴിവാണ്. നിര്‍ദ്ദേശം കൊടുക്കുന്ന റോള്‍ മാത്രമായിരുന്നു എനിക്ക്. അന്ന് മദ്രാസില്‍ താമസിക്കുന്ന കാലത്ത് എനിക്ക് ഫോണ്‍ പോലുമില്ല. കോഴിക്കോടെക്ക് വിളിച്ചു സംസാരിക്കാന്‍ ഒരു വഴിയുമില്ല. അത്യാവശ്യമെങ്കില്‍ ലൈറ്റ്നിങ് കോള്‍ ചെയ്യണം. അതും ടൗണിലെ ഏതെങ്കിലും സുഹൃത്തുക്കളെ വിളിച്ചു അവര്‍ വീട്ടില്‍ വന്നു വിവരം പറയണം. എങ്കിലും എപ്പോഴും കുടുംബവുമായി മുഴുകാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ വീട്ടിലേക്ക് വണ്ടി കയറും. ഒരു ദിവസമെങ്കില്‍ ഒരു ദിവസം വീട്ടില്‍ നില്‍ക്കും. രോഗകാലത്ത് എന്‍റെ വലം കൈ ദേവിയായിരുന്നു. അവള്‍ കൂടെയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ജീവിതത്തിലേക്ക് മടങ്ങില്ലായിരുന്നു. ആ പരസ്പരമുള്ള മനസിലാക്കലും അറിയലുമാണ് ബന്ധത്തിന്റെ കരുത്ത്. ഇന്ന് പലരും വിവാഹ ജീവിതത്തെ നിസ്സാരമായി കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എനിക്ക് ഒരു നിമിഷം പോലും ദേവിയെ പിരിഞ്ഞിരിക്കാന്‍ ഇഷ്ടമല്ല. ഈ സ്നേഹ ബന്ധം മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നു. അതു മാത്രമേ എന്നും നിലനില്‍ക്കുകയുള്ളൂ.
Post Your Comments