‘തെരി’ എന്ന വിജയ് സിനിമയില്‍ ബാലതാരമായി അഭിനയിച്ച തന്റെ മകള്‍ നൈനികയുടെ സിനിമാ ഭാവി വ്യക്തമാക്കി നടി മീന. എട്ടാം ക്ലാസില്‍ വച്ചു പഠിത്തം നിര്‍ത്തേണ്ടി വന്ന തനിക്ക് സിനിമയിലെ തിരക്ക് കാരണം പ്രൈവറ്റായി പഠിച്ചാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതെന്നും അത് പോലെ ഒരു ടെന്‍ഷന്‍ തന്റെ മകള്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ മീന പറയുന്നു
“മോളെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് ഞാനും വിദ്യയും ചിന്തിക്കുന്നതിനു മുന്‍പേയാണ് ‘തെരി’യിലേക്ക് ഓഫര്‍ വന്നത്. എന്റെ ഡേറ്റ് ചോദിച്ചു വിളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. ആദ്യ ഷോട്ടിനു വേണ്ടി മോള് ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. ‘തെരി’ക്ക് ശേഷം കുറെ ഓഫറുകള്‍ വന്നു. ഭാസ്കര്‍ ദി റാസ്കലിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചത് അങ്ങനെയാണ്. ഇത് രണ്ടും കഴിഞ്ഞതോടെ നഷ്ടപ്പെട്ട ക്ലാസുകളൊക്കെ പഠിച്ചെടുക്കാന്‍ മോള്‍ക്ക് കുറെ ബുദ്ധിമുട്ടേണ്ടി വന്നു. അങ്ങനെയാണ് വരുന്ന എല്ലാ സിനിമകളും ചെയ്യേണ്ട എന്ന് തീരുമാനിച്ചത്. സിനിമയിലെ തിരക്ക് കാരണം എട്ടാം ക്ലാസില്‍ വച്ചു പഠിത്തം നിര്‍ത്തേണ്ടി വന്നതാണ് എനിക്ക്. പിന്നീട് പ്രൈവറ്റായിട്ടാണ് പഠിച്ചത്. ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നൈനികയ്ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യ. സ്കൂളും കോളേജുമൊക്കെ അവള് എന്ജോയ് ചെയ്തു വളരട്ടെ. മോള്‍ക്ക് അഭിനയത്തില്‍ താല്പര്യമുണ്ട് എന്ന് പറയാനൊന്നും ഇപ്പോള്‍ പറ്റിലല്ലോ. എന്റെയും നൈനികയുടെയും സിനിമാ കരിയര്‍ തുടരുന്നതില്‍ ഫുള്‍ സപ്പോര്‍ട്ടുമായി വിദ്യാ സാഗറുണ്ട്. മോളുണ്ടായി കഴിഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് വിദ്യയാണ്”.
Post Your Comments