
മലയാളസിനിമയിൽ ആരാധകര്‍ മറക്കാത്ത മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യൻ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്നു. താരത്തിന്റെ വേര്‍പാട് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇന്നും മലയാള സിനിമാ ലോകത്തിന് സാധിച്ചിട്ടില്ല.
നിരവധി സിനിമാ താരങ്ങളാണ് കലാഭവൻ അനുസ്മരിച്ച് രംഗത്തെത്തിയത്. ഓര്‍മ്മപൂക്കള്‍ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും കുറിച്ചിരിക്കുന്നത്. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/283994726427133
ഒരിക്കലും മരിക്കാത്ത ഓര്‍മകളുമായി……പ്രണാമം എന്നാണ് ദിലീപ് മണിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Mammootty/posts/277267447096597
സംവിധായകന് വിനയനും മണിയെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments