GeneralLatest NewsNEWSSocial MediaTollywood

വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസയുമായി നടൻ അല്ലു അർജുൻ

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു

മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ, തന്റെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അല്ലു അർജുൻ. ആശംസകൾ നേർന്ന് കൊണ്ട് ഭാര്യക്കൊപ്പമുള്ള ചിത്രവും അല്ലു അർജുൻ പങ്കുവെച്ചു.

സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ. അല്ലുവിന്റെ സിനിമകൾ എന്നപോലെ തന്നെ ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സ്നേഹയുടെ വീട്ടുകാർ ആദ്യം വിവാഹത്തിന് എതിർപ്പായിരുന്നുവെന്ന് നേരത്തെ അല്ലു അർജുൻ പറഞ്ഞിട്ടുണ്ട്.

ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്നേഹ അപ്പോൾ. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ സ്നേഹയുടെ അച്ഛൻ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചു.

എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും.

അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും ആദ്യം അവർ സമ്മതിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ അല്ലുവും സ്നേഹയും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു​ അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഇരുവർക്കും രണ്ടു മക്കളാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button