മുംബൈ: അനുവാദം കൂടാതെ തന്റെ ഫോട്ടോ പതിപ്പിച്ച് വ്യാജ ഫിലിം പോസ്റ്റര്‍ പ്രചരിപ്പിച്ച സംഭവത്തിൽ പ്രൊഡക്ഷൻ കമ്പനിക്കെതിരെ പരാതിയുമായി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. അനുമതി കൂടാതെയാണ് പോസ്റ്ററിൽ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, ചിത്രത്തിൽ കേന്ദ്രകഥാപാത്രം താനാണെന്നുമുള്ള രീതിയിലാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതെന്നും താരം പരാതിയിൽ പറയുന്നു.
മുംബൈ വെർസോവ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് സുനിൽ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും താരത്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പോസ്റ്റർ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും സുനിൽ നിയമ നടപടി സ്വീകരിച്ചതും. വ്യാജ പോസ്റ്ററിന് പുറമെ തന്റെ പേരിൽ പലരിൽ നിന്നും ഇവർ പണം ആവശ്യപ്പെടുന്നുണ്ടെന്നും താരം ആരോപിക്കുന്നു. പ്രൊഡക്ഷൻ കമ്പനിയുടെ നീക്കം പൂർണ്ണമായ വഞ്ചന ആണെന്നാണ് സുനിൽ ആരോപിക്കുന്നത്.
Post Your Comments