സിനിമാ മേഖലയിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ് യുവനടി നൂറിന്‍ ഷെരീഫ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പുതിയ സിനിമകൾക്കും മോഡലിങ് വിശേഷങ്ങളോടുമൊപ്പം വ്യക്തിപരമായ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൂറിന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഫേസ്ബുക്കിൽ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റിന് മറുപടി നൽകിയിരിക്കുകയാണ് നൂറിൻ ഷെരീഫ്. നടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ തല മറച്ചില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പേരിൽ മാത്രം മുസ്‌ലിമായതുകൊണ്ട് കാര്യമില്ലെന്ന കമന്റുമായി ഒരാളെത്തിയത്. “പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനിൽ തലമറച്ച് അഭിനയിച്ചാൽ പോരാ ജീവിതത്തിലും മുസ്‌ലിം തല മറയ്ക്കണം” എന്നായിരുന്നു ഇയാൾ കമന്റിട്ടത്. ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. “അങ്ങനെയുള്ള പേജുകൾ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാൽ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ” എന്നാണ് നൂറിൻ മറുപടി നൽകിയത്. നൂറിന്റെ കമന്റിന് നിരവധി പേരാണ് പിന്തുണയുമായെത്തിയത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിന്‍ ഷെരീഫ്. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും ചുവടുറപ്പിച്ചു. നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം ആണ് നൂറിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Post Your Comments