സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. നിരവധി പരമ്പരകളില്‍ മികച്ച വേഷം ചെയ്ത് ശ്രദ്ധ നേടാന്‍ താരത്തിനായി. സോഷ്യൽ മീഡിയയിൽ സജീവമായ കിഷോറിന്റെ പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. കറുത്തമുത്തിലെ ഡോക്ടര്‍ ബാലചന്ദ്രനെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ പരമ്പരയിൽ നിന്നും പൊടുന്നിനെ അപ്രത്യക്ഷനായ കിഷോര്‍ തിരിച്ചുവരവ് നടത്തിയിരുന്നു. സീരിയലിന് വേണ്ടി മേക്കോവര്‍ നടത്തിയ അനുഭവം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് കിഷോർ ഇപ്പോൾ.
ഒരുപാട് കഷ്ടപ്പെട്ടാണ് ശരീര ഭാരം കുറച്ചത്. സ്വന്തം സുജാതയിലെ പ്രകാശന്‍ ആവാന്‍ വേണ്ടി ശരീരഭാരം 6 കിലോയാണ് കുറച്ചത്. പക്ഷെ സീരിയലിനു വേണ്ടി നാം എടുക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഒന്നും ഒരു സിനിമക്കായി നടത്തുന്ന മേക്ക് ഓവർ പോലെ വാര്‍ത്തകളില്‍ അത്ര ഇടം പിടിക്കാറില്ല. കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചപ്പോള്‍ കിഷോര്‍ സത്യയ്ക്ക് അസുഖമാണോന്ന് ചോദിച്ചവര്‍ ഉണ്ടെന്ന് താരം പറയുന്നു.
കിഷോർ പങ്കുവെച്ച കുറിപ്പ്
സ്വന്തം സുജാതയിലെ പ്രകാശന്‍ ആവാന്‍ വേണ്ടി ശരീരഭാരം 6 കിലോയോളം കുറച്ചിരുന്നു. അതൊരു ശ്രമകരമായ പണിയായിരുന്നു. പക്ഷെ സീരിയലിനു വേണ്ടി നാം എടുക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഒന്നും ഒരു സിനിമക്കായി നടത്തുന്ന make over പോലെ വാര്‍ത്തകളില്‍ അത്ര ഇടം പിടിക്കാറില്ല. അത് പറമ്ബരകളുടെ വിധി
അതിലും വലിയ പണിയാണ് വീണ്ടും ശരീരം പഴയ പടിയാക്കുക എന്നത്. അതും ഷൂട്ടിങ്ങിനു ഇടയില്‍. Gym, nutrition, rest അങ്ങനെ പലതും സീരിയല്‍ ഷൂട്ടിങ്ങില്‍ പാടാണ്. സിനിമയുടെ ഒരു സാവകാശം ഒന്നുമിവിടെ നമുക്ക് കിട്ടില്ല. എന്നിട്ടും കുറച്ച് മാറ്റമുണ്ടാക്കാന്‍ ഇതിനിടയില്‍ സാധിക്കുന്നത് സന്തോഷം തരുന്നു.
തിരുവനന്തപുരത്തു ജോണ്‍സ് ജിമ്മില്‍ ആണ് സ്ഥിരം പോകുന്നത്. കൊച്ചിയില്‍ ഷൂട്ടിനു വന്നശേഷം ആദ്യം കരിങ്ങാച്ചിറയുള്ള വിധുവിന്റെ ജിമ്മില്‍ ആണ് പോയത്. ദൂരം, സമയം തുടങ്ങിയ മാരണങ്ങള്‍ വഴി മുടക്കി. പിന്നീട് തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലറും ഞങ്ങളുടെ ലൊക്കേഷന്‍ മാനേജരുമായ മനൂപിന്റെ ജിമ്മില്‍ പോയി തുടങ്ങിയത്. Getfit.ഈ തിരക്കിനിടയിലും ഫിറ്റ്നസ് ന് സമയം കണ്ടെത്തുന്നത് എപ്പോഴും സന്തോഷം തന്നെ. ഇത് നാളുകളായുള്ള ദിനംചര്യയുടെ ഭാഗം.
കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചപ്പോള്‍ കിഷോര്‍ സത്യയ്ക്ക് അസുഖമാണോന്ന് ചോദിച്ചവര്‍ ഉണ്ടെന്ന് താരം പറയുന്നു. 76 കിലോയില്‍ നിന്നും 71 ആക്കി. അങ്ങനെയാണ് ആ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് എത്തുന്നത്. പക്ഷേ ഈ ശ്രമങ്ങളൊക്കെ ആളുകള്‍ കണ്ടത് മറ്റൊരു തരത്തിലാണ്. പലരും ചോദിച്ചത് അയ്യേ കിഷോര്‍ സത്യയ്ക്ക് എന്ത് പറ്റി, പുള്ളിയ്ക്ക് എന്തെങ്കിലും അസുഖമാണോ, ഡയബറ്റിക് രോഗിയായോ, എന്താ പുള്ളി ഇങ്ങനെ ഇരിക്കുന്നേ? എന്നൊക്കെ ആയിരുന്നു മറ്റ് ചിലരുടെ സംശയം.
Post Your Comments