കൊച്ചി: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റായി നിർമ്മാതാവ് ജി. സുരേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റായിരുന്ന സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷറര്‍ ആയി സാഗാ അപ്പച്ചനും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിയാദ് കോക്കറും, കാവ്യചന്ദ്രികാ അസീസുമാണ് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് 19 നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.
Post Your Comments