ദോഹ : ഖത്തർ ഫിലിം ക്ലബ് നടത്തിയ ‘ഖത്തർ 48 മണിക്കൂർ ഫിലിം ചലഞ്ച്’ മികച്ച ചിത്രമായി ഹിഷാം മടായി സംവിധാനം ചെയ്‌ത ‘ബിഗ് സീറോ’ തെരഞ്ഞെടുത്തു. ചിത്രത്തിന്റെ ആദ്യ പ്രദർശനം ഖത്തർ റോയൽ പ്ലാസ സിനിമയിൽ നടന്നു. പ്രേക്ഷകരുടെ കയ്യടി നേടിയ ചിത്രത്തിന്റെ യൂട്യൂബ് റിലീസ് പ്രശസ്ത ചലച്ചിത്ര താരങ്ങളായ അപ്പാനി ശരത്, കലാഭവൻ നവാസ്, തെസ്നി ഖാൻ, വിനോദ് കോവൂർ,അഖിൽ പ്രഭാകർ, വിഷ്ണു പുരുഷൻ എന്നീ താരങ്ങളുടെയും സുനിൽ ഇബ്രാഹിം, ഷാനു സമദ് എന്നീ സംവിധായകരുടെയും സോഷ്യൽ മീഡിയയിലൂടെ നടത്തി.
ഷമീർ സി.എം, മൻസൂർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
വിവിധ രാജ്യക്കാർ പങ്കെടുത്ത മത്സരത്തിൽ 34 എൻട്രിയിൽ നിന്നുമാണ് ഇന്ത്യക്കാർ ചെയ്ത ‘ബിഗ് സീറോ’ മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഖത്തർ ഫൌണ്ടേഷൻ സ്റ്റുഡന്റ് സെന്റർ സിനിമയിൽ വെച്ചു വ്യാഴാഴ്ച തെരഞ്ഞടുത്ത സബ്ജെക്ട് പ്രൊപെർറ്റി ഉപയോഗിച്ചു വെളളിയാഴ്ച ഷൂട്ട് ചെയ്ത് ശനിയാഴ്ച വൈകുന്നേരം സമർപ്പിക്കുന്നതാണ് മത്സരത്തിന്റെ നിയമാവലി.
ഐ ബി ക്രീയേഷന്റെ ബാനറിൽ സുനിൽ ഹസ്സൻ, നിസാം അഹമ്മദ് (പ്രോ ക്രിയേറ്റ്) എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റമീസ് അസീസ് (തിരക്കഥ), വിഷ്ണു രവി (കഥ), ജയശങ്കർ (ഛായാഗ്രഹണം ), സുനിൽ ഹസ്സൻ (സൗണ്ട് ഡിസൈൻ) ലുക്മാൻ (എഡിറ്റിങ്ങ്) ആർജെ ജിബിൻ, റഫീഖ് പുത്തൻവീട്ടിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പ്രവാസലോകത്ത് ഹിഷാം മടായി മുമ്പും നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments