ബോളിവുഡ് വെബ് സീരീസ് ‘താണ്ഡവ്’ മായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിതിന്‍റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന് അപര്‍ണക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി തുടങ്ങിയവരാണ് ഹരജി പരിഗണിച്ചത്.
‘താണ്ഡവ്’ വെബ്സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാണ് ആമസോണ്‍ മേധാവിക്കെതിരായ പരാതി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അപര്‍ണ പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്.
ഒ.ടി.ടി പ്ലാറ്റ്ഫോമുകള് നിയന്ത്രിക്കുന്നതിനായികേന്ദ്രം കൊണ്ടുവന്ന ചട്ടങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണെന്നും അതിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു
ചലച്ചിത്ര നിര്‍മ്മാതാവ് അലി അബ്ബാസ് സഫറിന്റെ ആദ്യ വെബ് സീരീസ് ‘താണ്ഡവ്’ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നേരത്തെ കേന്ദ്ര സര്‍ക്കാരിന് പരാതി നൽകിയിരുന്നു.
Post Your Comments