GeneralLatest NewsMollywoodMovie GossipsNEWS

ഓരോ തവണ അത് സ്‌ക്രീനിൽ കാണുമ്പോഴും എനിക്ക് ദുഃഖം തോന്നാറുണ്ട് ; അനുശ്രീ പറയുന്നു

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട സന്ദര്‍ഭം കൂടിയാണ് അതെന്നും അനുശ്രീ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി മികച്ച കഥാപാത്രങ്ങളെ കാഴ്ചവെച്ചിട്ടുള്ള താരം ഇപ്പോൾ നഷ്‌ടമായ അവസരത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം തുറന്നു പറഞ്ഞത്.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പുലിമുരുകനിൽ നായികയാകേണ്ടിയിരുന്നത് താനായിരുന്നുവെന്നും, അത് ചെയ്യാൻ കഴിയാതെ പോയതി സങ്കടമുണ്ടെന്നും അനുശ്രീ പറയുന്നു. തന്റെ കൈക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു അനുശ്രീ പറഞ്ഞു.

അനുശ്രീയുടെ വാക്കുകള്‍

പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കായിരുന്നു. എന്നാല്‍ തന്റെ കൈക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. കമലാ നി മുഖര്‍ജി ചെയ്ത ആ വേഷം ഓരോതവണ ടെലിവിഷനില്‍ കാണുമ്‌ബോഴും അത് ഞാന്‍ ചെയ്യേണ്ടിയിരുന്നത് ആയിരുന്നില്ലേ എന്ന് ഓര്‍ത്ത് ഉള്ളില്‍ വിഷമം തോന്നാറുണ്ട്.

സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായ കൈയുടെ സര്‍ജറി തനിക്ക് വീണ്ടും വെള്ളിത്തിരയില്‍ തിളങ്ങാന്‍ കഴിയുമോ എന്ന സംശയം ഉള്ളില്‍ ജനിപ്പിച്ചിരുന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവന്‍. സര്‍ജറിക്കുശേഷം പൂര്‍ണമായി വിശ്രമിച്ചത് ലോണെടുത്ത് വീട് പണികഴിപ്പിച്ച സമയം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട സന്ദര്‍ഭം കൂടിയാണ് അതെന്നും അനുശ്രീ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button