ഇരുപത്തഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയന്‍ സംവിധായകന് ബഹ്മാന് തൗസിക്ക്. ‘ദ നെയിംസ് ഓഫ് ദി ഫ്ലവേഴ്സ്’ എന്ന ചിത്രത്തിലൂടെയാണ് ബഹ്മാന് തൗസി മികച്ച സംവിധായകനായത്. അഞ്ച് ലക്ഷം രൂപയും, ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സുവര്‍ണ ചകോരം ലഭിച്ചത് ‘ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ് ഈസ് എ റിയാക്ഷന്’ എന്ന അമേരിക്കന്‍ ചിത്രത്തിനാണ്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മലയാള ചലച്ചിത്രം ‘മ്യൂസിക്കല്‍ ചെയര്‍’ സ്വന്തമാക്കി. വിപിൻ ആറ്റ്ലി യാണ് ചിത്രത്തിന്റെ സംവിധായകൻ.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ ലഭിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹമായി.
Post Your Comments