GeneralLatest NewsMollywoodNEWSSocial MediaVideos

പൃഥ്വിരാജിന്റെ ആ ജോർദാൻ താടിയായിരുന്നു ആലിക്ക് കൂടുതലിഷ്ടം ; സുപ്രിയ പറയുന്നു

സുപ്രിയ പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരപത്നിയാണ് സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പൃഥ്വിരാജിന്റെയും മകൾ അലംകൃതയുടെയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ മാലിദ്വീപില്‍ നിന്നുളള ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പൃഥ്വിരാജിനെ പോലെ തന്നെ ഏറെ ആരാധകരുള്ള ആളാണ് അലംകൃതയും. അലംകൃതയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മകള്‍ വരച്ച ചിത്രങ്ങളെല്ലാം നടന്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.

https://www.instagram.com/p/CL_EYPmptLz/?utm_source=ig_web_copy_link

ആദ്യമായി താടി വടിച്ചിട്ട് തന്റെ ഇരട്ടകളായ കുഞ്ഞുമക്കളുടെ മുന്നിലെത്തിയ ഒരു അച്ഛന്റെ വിഡിയോയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. താടിയില്ലാത്ത അച്ഛനെ തിരിച്ചറിയാനാകാതെ പകച്ചുനോക്കുകയാണ് ആ കുരുന്നുകൾ. അച്ഛൻ ആ ഇരട്ടകളെ കളിപ്പിക്കാനൊക്കെ നോക്കുന്നുണ്ടെങ്കിലും വൻ കരച്ചിലിലാണ് അതു ചെന്നെത്തിയത്. ഈ വിഡിയോ പങ്കുവച്ചു കൊണ്ട് സുപ്രിയ നൽകിയ അടിക്കുറിപ്പാണ് ശ്രദ്ധേയമായത്.

‘ആടുജീവിതം സിനിമയുടെ ഷൂട്ടിങിന് ശേഷം പൃഥ്വിരാജ് താടി വടിച്ചപ്പോൾ ആലി കുറച്ചു മുതിർന്നിരുന്നു, അവൾ ഇങ്ങനെ പ്രതികരിക്കാതിരുന്നതിന് ദൈവത്തിന് നന്ദി. എങ്കിലും ആ ജോർദാൻ താടിയാണ് തനിക്ക് കൂടുതലിഷ്ടം എന്നാണ് അവൾ പറയുന്നത്’. എന്നാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കുറിച്ചത്.

https://www.instagram.com/p/CBDg_QMJau8/?utm_source=ig_web_copy_link

ആടുജീവിതം എന്ന സിനിമയ്ക്കുവേണ്ടി പൃഥ്വിരാജ് താടി നീട്ടിവളർത്തിയിരുന്നു. ഷൂട്ടിങിന് ശേഷം ജോർദാനിൽ നിന്നും മടങ്ങിയെത്തിയ പൃഥ്വിയും മകളുമൊപ്പമുള്ള ചിത്രവും താടിയൊക്കെ വടിച്ച പൃഥ്വിയുടെ ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button