GeneralInterviewsLatest NewsMollywoodNEWS

മമ്മൂക്ക പ്രൊഫഷണലാണ് മോഹന്‍ലാല്‍ സൗമ്യൻ , ജയറാം നല്ല സുഹൃത്ത് ; നായകന്മാരെക്കുറിച്ച് സുനിത

സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് ജയറാമാണ്

ഇന്നും മലയാളി പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖമാണ് നടി സുനിതയുടേത്. അപ്പുവിന്റെ സരോജിനിയായും ജോര്‍ജുകുട്ടിയുടെ ആലീസായും വെള്ളാടിമുത്തിയായും നാട്ടുവഴികളില്‍ പാട്ടുമൂളിനടന്ന ആ പാവാടക്കാരി ഇന്നും മലയാളി മനസ്സിൽ മങ്ങാതെ തന്നെ നിൽക്കുന്നു. മലയാളത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നിരവധി ചിത്രങ്ങളിലാണ് സുനിത അഭിനയിച്ചിട്ടുള്ളത്.

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ജയറാമിൻെറയും എല്ലാം നായികയായി തിളങ്ങിയ താരം  ഇപ്പോൾ അമേരിക്കയിൽ വീട്ടമ്മയുടെയും നൃത്താധ്യാപികയുടെയും വേഷത്തില്‍ സന്തോഷവതിയായി ജീവിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലൂടെ സിനിമാ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം. സുനിത സിനിമ വിട്ടിട്ട് 25 വര്‍ഷമാകുന്നു. ‘കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

സുനിതയുടെ വാക്കുകൾ

അഭിനയം നിർത്തുമ്പോൾ കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്‍. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു.

സിനിമാ മേഖലയിൽ സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട്. അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര.. ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളായിട്ടുണ്ട്. തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു. മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുള്ളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപിയാണ്. ജയറാം നല്ലൊരു സുഹൃത്താണ്. സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്, സുനിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button