GeneralLatest NewsMollywoodNEWSSocial MediaVideos

സാരിയുടുത്ത് കൂട്ടുകാരിക്ക് ഒപ്പം കിടിലൻ ഡാൻസുമായി വീണ്ടും സാനിയ ഇയ്യപ്പൻ ; വൈറൽ വീഡിയോ

അസാമാന്യ മെയ്‌വഴക്കത്തോടെയാണ് സാനിയയുടെ ഓരോ ചുവടും

സ്റ്റൈലായ് ചുവടുവച്ച് യുവതാരം സാനിയ ഇയ്യപ്പൻ‌. കൂട്ടുകാരിയ്ക്ക് ഒപ്പമുള്ള സാനിയയുടെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ പൈക്കുറുമ്പിയെ മേയ്ക്കും എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് സാനിയയും സുഹൃത്തും.

അസാമാന്യ മെയ്‌വഴക്കത്തോടെയാണ് സാനിയയുടെ ഓരോ ചുവടും. സാരിയുടുത്താണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഞൊടിയിടയിൽ വൈറലായ വീഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സാനിയയുടെയും സുഹൃത്തിന്റെയും മെയ്‌വഴക്കത്തെക്കുറിച്ചാണ് ആരാധകരുടെ കമന്റുകൾ.

https://www.instagram.com/p/CL9i6GDJxw7/?utm_source=ig_web_copy_link

ഇതിനു മുൻപും സുഹൃത്തുക്കൾക്കൊപ്പം ചുവടുവച്ച് സാനിയ കയ്യടി നേടിയിട്ടുണ്ട്. സാനിയയുടെ ഡാൻസ് വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പം തകർപ്പൻ ചുവടുമായെത്തി സാനിയ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഇരുവരും ചേര്‍ന്നു നടത്തിയ ഡാൻസ് നിമിഷ നേരം കൊണ്ട് ആരാധകരെ കയ്യിലെടുത്തു.

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button