CinemaGeneralMollywood

അമേരിക്കയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാന്‍ വിവാഹം ചെയ്തത്

ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഇന്ദ്രന്‍ ആക്ടര്‍ ആയിരുന്നില്ല

താന്‍ ഇന്ദ്രജിത്തിന്റെ വിവാഹം ചെയ്യുമ്പോള്‍ ഒരു സെലിബ്രിറ്റി വൈഫ് ആയിരുന്നില്ലെന്നു തുറന്നു പറയുകയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഒരു വര്‍ഷം മാത്രം സിനിമയില്‍ നിന്ന താന്‍  മലയാളത്തില്‍ ഏഴു സിനിമകള്‍ ചെയ്തുവെന്നും, 2002-ല്‍ താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് താന്‍ വിവാഹം ചെയ്തതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറയുന്നു.

“ആദ്യത്തെ സീരിയലിലൂടെ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഒരു വര്‍ഷം മാത്രമാണ് ഞാന്‍ സിനിമയില്‍ നിന്നത്. ആ ഒരു വര്‍ഷത്തിനുള്ളില്‍ ഏഴു സിനിമകളാണ് ചെയ്തത്. ശേഷം 2002-ല്‍ ഇന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു. ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഇന്ദ്രന്‍ ആക്ടര്‍ ആയിരുന്നില്ല. കമ്പ്യൂട്ടര്‍ എഞ്ചിനീയറായ മദ്രാസില്‍ ‘നെക്സേജ്’ എന്ന് പറയുന്ന അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ആ കമ്പനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാന്‍ കല്യാണം കഴിച്ചത്.അല്ലാതെ ഇന്ദ്രജിത്ത് എന്ന നടനേയല്ല. കറങ്ങിത്തിരിഞ്ഞ്‌ ഞങ്ങള്‍ സിനിമാ മേഖലയില്‍ എത്തിയില്ലങ്കില്‍ അത് വിധി എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ ഇന്ദ്രജിത്തിന്റെ സ്ഥാനം ഒരു ആക്ടര്‍ എന്നുള്ളത് തന്നെയാണ് എന്ന് ഇന്ദ്രന്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസം എനിക്കുമുണ്ടായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button