ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അവസാന ദിനത്തിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് ഉൾപ്പടെ 21 സിനിമകൾ പ്രദർശിപ്പിക്കും. മത്സര ചിത്രങ്ങളായ ബിലേസുവർ, ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അക്ഷയ് ഇൻഡികർ സംവിധാനം ചെയ്ത ക്രോണിക്കിൾ ഓഫ് സ്പേസ്, സൗത്ത് ആഫ്രിക്കൻ ചിത്രം ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ്സ് എ റിസ്റക്ഷൻ, മോഹിത് പ്രിയദർശി സംവിധാനം ചെയ്ത കോസ, ആൻഡ്രിയ ക്രോതറിന്റെ ബേഡ് വാച്ചിങ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്നീ ചിത്രങ്ങൾ നാളെയുണ്ടാവും. ഇന്ത്യൻ സിനിമ വിഭാഗത്തിൽ തമിഴ് സംവിധാനം ചെയ്ത സെത്തുമാൻ ആണ് മേളയുടെ അഞ്ചാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത്.
Post Your Comments