GeneralKollywoodLatest NewsNEWSSocial Media

കൊവിഡ് വാക്സിൻ എടുത്ത് നടി ഖുശ്‍ബു ; എല്ലാവരും വാക്സിനേഷൻ എടുക്കണമെന്ന് താരം

എല്ലാവരോടും കൊവിഡ് വാക്സിൻ എടുക്കാനും ഖുശ്‍ബു ആവശ്യപ്പെടുന്നു

നടിയും ബിജെപി പ്രവർത്തകയുമായ ഖുശ്‍ബു കൊവിഡ് വാക്സിനേഷൻ എടുത്തു. ഖുശ്‍ബു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം രാജ്യത്ത് തുടരുകയാണ്. അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിൻ എടുക്കുന്നത്. ആരോഗ്യരംഗത്തുള്ളവര്‍ക്കായിരുന്നു ആദ്യം വാക്സിനേഷൻ എടുത്തത്. ആരോഗ്യപ്രശ്‍നമുള്ള 45 വയസിന് മുകളിന് ഉള്ളവര്‍ക്കും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ ഈ ഘട്ടത്തില്‍ വാക്സിനേഷൻ എടുക്കാവുന്നതാണ്.

”എനിക്ക് വാക്സിനേഷൻ ലഭിച്ചു. ഞാൻ ഇത് ചെയ്യാൻ കാരണം ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നയാളായതിനാലാണ്. ദിവസവും കണ്ടുമുട്ടുന്ന ആയിരക്കണക്കിന് ആളുകളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരെയും ആരോഗ്യത്തോടെ സംരക്ഷിക്കാൻ നമ്മള്‍ തയ്യാറാകണമെന്നും” ഖുശ്‍ബു പറഞ്ഞു. തന്റെ ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. എല്ലാവരോടും കൊവിഡ് വാക്സിൻ എടുക്കാനും ഖുശ്‍ബു ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button