തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍. ‘മിഷന്‍-സി’ എന്ന ചിത്രത്തിനുശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ് 15ന് പഴനിയില്‍ ആരംഭിക്കും. ഇപ്പോഴിതാ സിനിമയിലെ നായകന്റെ പേർ വെളിപ്പെടുത്തിയിരിക്കുകയാണ് വിനോദ് ഗുരുവായൂര്‍. മലയാളത്തിലെ യുവ നടന്‍ അപ്പാനി ശരത്താണ് ചിത്രത്തിൽ നായകനായെത്തുന്നത്.
രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒപ്പം തമിഴ് മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും അഭിനയിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ വലിയൊരു ആചാരമെന്നു തന്നെ പറയാവുന്ന ജല്ലിക്കട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിട്ടുള്ളത്. “വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം. സിനിമയുടെ കാര്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയിരുന്ന കാലം തൊട്ടേ തമിഴ്‌നാടും തമിഴ് സംസ്‌കാരവും എന്നെ ആകര്‍ഷിച്ചിരുന്നു. അവരുടെ ജീവിത കാഴ്ചപ്പാടുകളും കാര്‍ഷിക സംസ്‌കാരവും എന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ജല്ലിക്കട്ട് നിരോധനവും തുടര്‍ന്നുണ്ടായ സമരവും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്. പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ വലിയ സന്തോഷത്തോടെ ഞാനത് ഏറ്റെടുക്കുകയായിരുന്നു”.സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയിലാണ് മെയ് 15ന് ചിത്രീകരണം ആരംഭിക്കുക. പിആര്‍ഒ എ എസ് ദിനേശ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വിനോദ് ഗുരുവായൂര്‍ ലോഹിതദാസിന്‍റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ‘ചക്ര’ത്തില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ആയിരുന്നു. ദീപന്‍റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ‘ഹീറോ’യ്ക്ക് തിരക്കഥയൊരുക്കി. ശിഖാമണി, സകലകലാശാല, മിഷന്‍-സി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
Post Your Comments