മലയാള സിനിമയില്‍ മുന്‍നിര നായികമാരിലൊരാളാണ് അനു സിത്താര. സോഷ്യൽ മീഡിയയിൽ സജീവമായ അനു ഈ ലോക്ക്ഡൗണ്‍ കാലത്ത് ആണ് സ്വന്തമായ യൂട്യൂബ് ചാനല്‍ വഴിയും പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയത്. ഇപ്പോഴിതാ ആരധകരുടെ ചോദ്യങ്ങൾക്ക് അനു സിത്താര നൽകിയ മറുപടിയാണ് വൈറൽ ആയത്.
ചോദ്യോത്തരവേളയിൽ അനു പ്രേഷകരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. അതിൽ അനു പറഞ്ഞ ഒരു ഉത്തരമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. തന്റെ സിനിമയിലെ ആദ്യ പ്രതിഫലം എത്രയായിരുന്നുവെന്ന ചോദ്യത്തിന് അനു നൽകിയ മറുപടി ഇതായിരുന്നു. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് അനു പറയുന്നു. ആദ്യ വരുമാനം ‘സീറോ’ ആയിരുന്നു എന്നാണ് അനു പറഞ്ഞത്.
ഇഷ്ട നടൻ ആരാണ് എന്ന ചോദ്യത്തിന് താരം മമ്മൂട്ടിയുടെ പേരാണ് പറഞ്ഞത്. 95 ൽ ജനനം, അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ അനു, തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും പറയുന്നു.
https://www.instagram.com/tv/CL7NG3KAi-1/?utm_source=ig_web_copy_link
2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ നായികനിരയിലെത്തി. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.
Post Your Comments