ആദ്യ രണ്ട് ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഗൗതമി നായർ. കഴിഞ്ഞ ആറ് വർഷങ്ങളായി നടി തിരശീലയുടെ വെളളിവെളിച്ചത്തിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു. അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം.
താൻ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു എന്നും, അതിനർത്ഥം സിനിമ വിട്ടു എന്നല്ലെന്നും താരം പറയുന്നു. താൻ അഭിനയം നിർത്തിയതായി വ്യാപകമായ പ്രചാരണം നടന്നതായും, ആരൊക്കെയോ ചേർന്ന് അങ്ങനെ ഒരു പ്രതീതി ഉണ്ടാക്കിയതായും ഗൗതമി പറഞ്ഞു. ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”തൻ അഭിനയം നിർത്തിയെന്നോ, അഭിനയിക്കില്ലെന്നോ ആരോടും പറഞ്ഞിട്ടില്ല. നല്ല സിനിമകൾ വരാത്തതുകൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു. ഇത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് തോന്നുന്നു. ഞാൻ അഭിനയിക്കുന്നില്ല എന്ന തരത്തിൽ സിനിമയിൽ ഉള്ളവർ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജെക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫർ തന്നില്ല. ആരും വിളിച്ചതുമില്ല. അല്ലാതെ ആരൊക്കെയോ ചേർന്ന് പറയുന്നപോലെ സിനിമ ഉപേക്ഷിച്ച് പോയതൊന്നുമല്ല ഞാൻ.
ഇടയ്ക്ക് മൂന്ന് സിനിമകളിൽ നിന്ന് എന്നെ മനഃപൂർവം ഒഴിവാക്കി. എല്ലാ ചർച്ചകളും പൂർത്തിയായ ശേഷമായിരുന്നു ഒഴിവാക്കൽ. എന്നെ മാറ്റിയെന്ന് മറ്റുള്ളവർ പറഞ്ഞാണ് അറിഞ്ഞത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുകൾ കാരണമാണ് സിനിമകൾ മുടങ്ങിയത്”. ഗൗതമി പറഞ്ഞു.
മഞ്ജുവാര്യർ പ്രധാന കഥാപാത്രമാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.
Post Your Comments