GeneralLatest NewsMollywoodNEWS

ധര്‍മ്മജനെ ബാലുശ്ശേരിയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ധർമജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കമ്മറ്റി

കോഴിക്കോട് : നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി കോണ്‍ഗ്രസി നിയോജക മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ധർമജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button