ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം. പാലക്കാട് നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തിൽ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. അഞ്ചു തിയേറ്ററുകളിലായി 19 ചിത്രങ്ങളാണ് മേളയുടെ അവസാന ദിവസത്തില്‍ പ്രദർശനത്തിനെത്തുന്നത്.
വൈകിട്ട് പ്രിയാ തിയേറ്ററില്‍ വെച്ച് നടക്കുന്ന സമാപന ചടങ്ങിൽ അക്കാഡമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനാകും. ചടങ്ങില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അക്കാഡമി നിര്‍വ്വാഹക സമിതി അംഗങ്ങളായ സിബിമലയില്‍, വി കെ ജോസഫ്, സെക്രട്ടറി അജോയ്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയതും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ ഉള്‍പ്പടെ 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ‘വൈഫ് ഓഫ് എ സ്‌പൈ’, ‘ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍’, ‘ക്വാ വാഡിസ് ഐഡ ?’, ‘ഡിയര്‍ കോമ്രേഡ്‌സ്’, ‘റോം’ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയം കവര്‍ന്നു. ‘ചുരുളി’, ‘ഹാസ്യം’, ‘ബിരിയാണി’ തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.
Post Your Comments