
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. അടുത്തിടയിലാണ് വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. മാധവ് എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ തന്റെ ചിത്രവും മകന്റെ ചിത്രവും കൂടി കൊളാഷ് ചെയ്ത് രസകരമായ ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുകയാണ് താരം.
“ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു, “എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് വിഷ്ണു കുറിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
https://www.instagram.com/p/CL4Y_n_l4Fh/?utm_source=ig_web_copy_link
നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്’, ‘വികടകുമാരന്’, ‘നിത്യഹരിതനായകന്’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു.
Post Your Comments