തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ കാബിനറ്റ് പദവിയിൽ ഇരുന്ന എ സമ്പത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ എ.സമ്പത്തിന് തുറന്ന കത്തുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാവും അവതാരകയുമായ അഡ്വ. വീണ.എസ്.നായര്‍.
ക്യാബിനറ്റ് റാങ്കുകാരനും പരിവാരത്തിനും പ്രതിമാസം ശമ്ബളം 20 ലക്ഷം രൂപയാകും. എന്നാല്‍ കോവിഡ് മൂലം മലയാളികള്‍ ഡല്‍ഹിയില്‍ കഷ്ടപ്പെട്ടപ്പോഴും പ്രത്യേക പ്രതിനിധിയായ സമ്ബത്തിന്റെ സഹായം ആര്‍ക്കും ലഭിച്ചില്ലെന്ന് വീണാ നായര്‍ കുറ്റപ്പെടുത്തി.
read also:കൈതപ്രത്തെ നേരിൽ വിളിച്ചു, അദ്ദേഹം പറഞ്ഞത് ഇതാണ് ; വിമർശനത്തിന് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്‍ണൻ
വീണ.എസ്.നായരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനത്ത് നിന്ന് രാജി വച്ച മുന്‍ എം പി സമ്ബത്തിന് തുറന്ന കത്ത് ,ലോകസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് തോറ്റതിനു ശേഷം പിണറായി സര്‍ക്കാര്‍ കാബിനറ്റ് റാങ്കില്‍ അങ്ങയെ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ആയി നീയമിച്ചിരുന്നല്ലോ. കാബിനറ്റ് റാങ്കുകാരനെ തീറ്റിപോറ്റാന്‍, സ്റ്റാഫും പരിവാരങ്ങള്‍ക്കും വാഹനത്തിനും അടക്കം പ്രതിമാസം 20 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആകും. സംസ്ഥാനത്തെ സഹായിക്കാന്‍ റസിഡന്റ് കമ്മീഷണറടക്കം നിരവധി സന്നാഹങ്ങള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോഴായിരുന്നു ഈ നീയമനം.
മലയാളികള്‍ കോവിഡ് മൂലം ഡല്‍ഹിയില്‍ കിടന്ന് കഷ്ടപെട്ടപ്പോഴും അങ്ങയുടെ സഹായം ആര്‍ക്കും കിട്ടിയില്ല എന്ന് ദൃശ്യ മാധ്യമങ്ങള്‍ തെളിവു സഹിതം പുറത്തുകൊണ്ട് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഞാന്‍ ഇക്കാലയളവില്‍ പലപ്പോഴും കാണുന്ന സ്ഥിര കാഴ്ചകളില്‍ ഒന്നായിരുന്നു സര്‍ക്കാര്‍ കാറില്‍ തിരുവനന്തപുരം നഗരത്തിലൂടെ അങ്ങയുടെ ഓട്ടപാച്ചില്‍. അങ്ങയുടെ ജോലി സ്ഥലവും ഓഫിസും ഡല്‍ഹിയില്‍ ആണന്നാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഒരു മാസം പോലും അങ്ങ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. പ്രളയത്തെ തുടര്‍ന്ന് ജനങ്ങള്‍ കഷ്ടപ്പെടുമ്ബോഴായിരുന്നു അങ്ങയുടെ നീയമനം.
എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത് ഒന്ന് മാത്രം , കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധി ആയി താങ്കള്‍ ചെയ്ത ജോലി എന്തായിരുന്നു ? എന്തൊക്കെ സഹായങ്ങള്‍ മലയാളിക്ക് ചെയ്യാന്‍ സാധിച്ചു ? . ഉത്തരം പറയേണ്ടത് അങ്ങയുടെ ബാധ്യതയാണ്. കാരണം അങ്ങയുടെ വായിലോട്ടു പോയ ഓരോ അരിമണിയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്.
Post Your Comments