GeneralLatest NewsMollywoodNEWSSocial Media

ആ വഞ്ചകി എന്നെ തേച്ചു ; ആദ്യ പ്രണയത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

ആരാധകരുമായുളള ചോദ്യോത്തരവേളയിലാണ് ഉണ്ണി ഇക്കാര്യം തുറന്നു പറഞ്ഞത്

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ ‘തേപ്പിനെ’ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായുളള ചോദ്യോത്തരവേളയിലാണ് ഉണ്ണി ഇക്കാര്യം തുറന്നു പറഞ്ഞത്.

ഗുജറാത്തിൽ കുട്ടിക്കാലം ചിലവഴിച്ച ഉണ്ണിക്ക് ആദ്യമായി ആകർഷണം തോന്നിയത് ഗുജറാത്തി ടീച്ചറോടാണ്. പിന്നെ ആദ്യ കാമുകിയെ കുറിച്ചും ചോദ്യമുണ്ടായി. അവരുടെ പേര് അറിയാനായിരുന്നു ഒരു ഫാനിന്റെ ആഗ്രഹം. ‘വഞ്ചകി’ എന്നാണ് ഉണ്ണി ആ പേര് പറഞ്ഞത്. ആദ്യ കാമുകി ഇപ്പോൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് താരം പറഞ്ഞു. അഹമ്മദാബാദിലെ പ്രഹ്‌ളാദ്‌നഗർ ഉദ്യാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു കാമുകി താനുമായി പിരിഞ്ഞത് അവിടെ വച്ചാണ് എന്ന് ഉണ്ണി തുറന്നു പറഞ്ഞു.

കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ താത്പര്യമില്ലെന്ന് ഉണ്ണി വ്യക്തമാക്കി. അതിനുള്ള കാരണമിതാണ് ഉണ്ണി പറഞ്ഞത്. എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകിൽ വിവാഹിതരാണ്, അല്ലെങ്കിൽ കമ്മിറ്റഡാണ്‌ അതുമല്ലെങ്കിൽ ബ്രേക്ക്പ്പിൽ ആണെന്നാണ് ഉണ്ണിയുടെ മറുപടി.

തനിക്ക് ഇഷ്ടമുള്ള നടിമാര് ആരൊക്കെ എന്ന ചോദ്യത്തിന് മൂന്നു പേരുടെ പേരാണ് ഉണ്ണി പറഞ്ഞത്. അനു സിതാര, ശോഭന, കാവ്യാ മാധവൻ എന്നിവരാണത്. പക്ഷെ ഉണ്ണി രഹസ്യമായി ഒരാളോട് ‘ക്രഷ്’ ഉള്ള കാര്യവും മറച്ചുപിടിച്ചിട്ടില്ല. ആ നടി ഭാവനയാണ്. ഇനിയും ബാച്ചിലർ ആയി നിൽക്കാനാണോ തീരുമാനം എന്നറിയണം ഒരാൾക്ക്. ഇരിക്കും, നിൽക്കും, ചിലപ്പോ ഉറങ്ങും എന്ന് രസകരമായ മറുപടിയും താരം നൽകി.

shortlink

Related Articles

Post Your Comments


Back to top button